സ്കൂൾ കാലഘട്ടത്തെ പ്രണയം പ്രമേയമാക്കിയൊരുക്കിയ ഹ്രസ്വചിത്രം ഒപ്പന ഏറെ കൈയടി നേടുന്നു. ഷഹദ് എഴുതി സംവിധാനം ചെയ്യുന്ന ഒപ്പനയിൽ മിഥുൻ, പ്രണവ്, അതുല്യ, പോൾ വർഗീസ്, ഹുസൈൻ കോയ, ദിനേശ് ഇടത്തിട്ട, സാംസണ്, അഞ്ജലി, വിജയ കൃഷ്ണൻ, ഗംഗ, അഭിലാഷ് എന്നിവർ അഭിനയിക്കുന്നു.
ടിറ്റോ പി. തങ്കച്ചന്റെ വരികൾക്ക ഈണം നൽകിയത് ജോയൽ ജോണ്‍സാണ്. വിനീത് ശ്രീനിവാസനാണ് സിനിമയിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ കെ. രവിശങ്കർ, ശരത്ത് എ. ഹരിദാസൻ എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്.