വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം മോണ്‍സ്റ്ററിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു കുട്ടിക്കൊപ്പം രസകരവും കുസൃതിയോടെയും നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്തില്‍ കാണാന്‍ സാധിക്കുന്നത്.
ഘൂം ഘൂം എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദീപക് ദേവാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ എത്തുന്നത്.
പുലിമുരകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.
ചിത്രം ദീപാവലിയോട് അനുബന്ധിച്ച് റീലിസ് ചെയ്യുമെന്നാണ് വിവരം. ഫെബ്രുവരിയിൽ റിലീസിനെത്തിയ ആറാട്ടിനു ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ.