പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച മമ്മൂട്ടി ചിത്രം റോഷാക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. അബുദാബിയില്‍ നടന്ന ചടങ്ങിലാണ് ഗാനം പുറത്തിറക്കിയത്. സിനിമയുടെ പ്രധാമായ സംഭവ വികാസങ്ങള്‍ ഉള്‍പെടുത്തിയുള്ള ഗാന രംഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മിഥുന് മുകുന്ദന് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് എസ്എ ആണ്. ഡോണ്ട് ഗോ എന്ന ഗാനം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ഏഴിനാണ് തിയറ്റിലെത്തിയത്.
ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്.