കെജിഎഫിന് ശേഷം മറ്റൊരു തരംഗം സൃഷ്ടിക്കാന്‍ കന്നട ചിത്രം കാന്താര എത്തുന്നു. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒക്ടോബര്‍ 20നാണ് മലയാളത്തില്‍ റിലീസ് ചെയ്യുക.
കാന്താര മലയാളം തിയറ്ററിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത പടം കര്‍ണാടകയില്‍ വന്‍ വിജയമായിരുന്നു.
#Kantara Malayalam version from 20th Oct! @hombalefilms @PrithvirajProd @shetty_rishab pic.twitter.com/GCUqM9gU5g
— Prithviraj Sukumaran (@PrithviOfficial) October 14, 2022
സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗീത ആർട്സ് മേധാവി അല്ലു അരവിന്ദ് ആണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വിതരണാവകാശം സ്വന്തമാക്കിയത്. ഒക്ടോബര്‍ 15ന് തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തും.