വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗിലിന്റെ ട്രെയിലർ പുറത്തുവിട്ടു. മൂന്ന് ഗെറ്റപ്പിൽ വിജയ് എത്തുന്ന സിനിമയിൽ വനിത ഫുട്ബോൾ പരിശീലകന്റെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നയൻതാരയാണ് സിനിമയിലെ നായിക.
തെരി, മെർസൽ എന്നീ സിനിമകൾക്കു ശേഷം വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണിത്. എ.ആർ. റഹ്മാന്റേതാണ് സംഗീതം. ജാക്കി ഷെറോഫ്, വിവേക്, കതിർ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എജിഎസ് എന്റർടെയ്ൻമെന്റെിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
പൃഥ്വിരാജും, ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.