അല്ലു സിരിഷ്, അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഉർവസിവോ രാക്ഷസിവൊ. രാകേഷ് സാഷി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.
സുനില്‍, വെണ്ണെല കിഷോർ, കേദർ ശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. അല്ലു അരവിന്ദാണ് ചിത്രം നിർമിക്കുന്നത്. നവംബർ നാലിന് ചിത്രം തിയറ്ററുകളിലെത്തും.