ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയില്‍ നവംബര്‍ 18ന് റിലീസ് ചെയ്യും. ഹിന്ദിയില്‍ റീമേക് ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ് ആണ് നായകൻ.
മലയാളത്തില്‍ ആശ ശരത് അവതിരപ്പിച്ച കഥാപാത്രത്തെ തബുവാണ് അവതരിപ്പിക്കുക. ഐജി മീര ദേശ്മുഖായി തബു എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഗീത പ്രഭാകര്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തില്‍ ആശ അവതരിപ്പിച്ചത്.
'DRISHYAM 2': TABU FIRST LOOK... Team #Drishyam2 launches #FirstLook of #Tabu from the film... Stars #AjayDevgn... Directed by #AbhishekPathak... In *cinemas* 18 Nov 2022. pic.twitter.com/lzlwq6yPdN
— taran adarsh (@taran_adarsh) October 12, 2022
ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അഭിഷേക് പതക് ആണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. ദൃശ്യം 1 ഹിന്ദി റീമേക്ക് ചെയ്ത സംവിധായകന് നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു.