+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​വി​നോ​യു​ടെ പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്രം; പ്രി ​വി​ഷ്വ​ലൈ​സേ​ഷ​ന്‍ വീ​ഡി​യോ

ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ന്‍ ലാ​ല്‍ ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം. ത്രി​ഡി​യി​ലാ​ണ് ചി​ത്രം റി​ലി​സി​നെ​ത്തു​ക. ചി​ത്ര​ത്തി​ന്‍റെ

പ്രി ​വി​ഷ്വ​ലൈ​സേ​ഷ​ന്‍ വീ​ഡി​യോ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടു.

ഒ​രു പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്ര​മാ​യി​ട്ടാ​ണ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം ഒ​രു​ങ്ങു​ന്ന​ത്. മ​ണി​യ​ന്‍, അ​ജ​യ​ന്‍, കു​ഞ്ഞി​ക്കേ​ളു എ​ന്നി​ങ്ങ​നെ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ടൊ​വി​നോ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൃ​തി ഷെ​ട്ടി, ഐ​ശ്വ​ര്യ രാ​ജേ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. കൃ​തി ഷെ​ട്ടി​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം. ബേ​സി​ൽ ജോ​സ​ഫ്, കി​ഷോ​ർ, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, ഹ​രീ​ഷ് പേ​ര​ടി, ജ​ഗ​ദീ​ഷ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

സു​ജി​ത് ന​മ്പ്യാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്രെ​യിം​സും നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ത​മി​ഴി​ലെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ദീ​പു നൈ​നാ​ൻ തോ​മ​സാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്‌. ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ ടി. ​ജോ​ൺ.