നിവിന്‍ പോളിയെ നായകനാക്കി തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. ഏഴു കടല്‍ ഏഴു മലൈ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സംവിധായകന് റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമച്ചി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ നടന് സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഞ്ജലിയാണ് നായിക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
പേരന്പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എൻ.കെ ഏകാംബരമാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ.