മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് തിയറ്റില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനിലെ കാഴ്ചകള്‍ പങ്കുവച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഡ്യൂപ്പില്ലാതെ കാര്‍ ഓടിക്കുന്ന മമ്മൂട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതാണ് വീഡിയോയില്‍. സിംഗിള്‍ ടേക്കില്‍ തന്നെ ഷോട്ട് തീര്‍ക്കുന്ന മമ്മൂട്ടിയെയും ഇത് കണ്ട് കൈയടിക്കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ഫോര്‍ഡിന്റെ മസ്ടാംഗ് മോഡല്‍ കാറാണ് ഇതില്‍ മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്നത്.
നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്.