+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പകയും പ്രതികാരവുമായി മൂത്തോൻ; ട്രെയിലർ എത്തി

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷദ്വീപിന്‍റെ മനോഹാരിതയും മുംബൈ തെരുവുകളുടെ ഇരുണ്ട കാഴ്ചകളും കോർത്തിണക്കിയതാണ് ട്രെയിലർ.

തന്‍റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിൻ ചിത്രത്തിലെത്തുന്നത്. നിവിന്‍ പോളിയെക്കൂടാതെ ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും മൂത്തോനിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇറോസ് ഇന്‍റനാഷണലും ആനന്ദ് എൽ.റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.