+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.ടി. കുഞ്ഞുമോന്‍റെ ജെന്‍റിൽമാൻ 2വിൽ ചേതൻ നായകൻ

കെ.ടി. കുഞ്ഞുമോൻ നിർമിക്കുന്ന ജെന്‍റിൽമാൻ2 വിലെ നായകനെ പ്രഖ്യാപിച്ചു. തമിഴ് തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവതാരം ചേതൻ ചീനുവാണ് എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ജെന്‍റ
കെ.ടി. കുഞ്ഞുമോന്‍റെ ജെന്‍റിൽമാൻ 2വിൽ ചേതൻ നായകൻ

കെ.ടി. കുഞ്ഞുമോൻ നിർമിക്കുന്ന ജെന്‍റിൽമാൻ2 വിലെ നായകനെ പ്രഖ്യാപിച്ചു. തമിഴ് - തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവതാരം ചേതൻ ചീനുവാണ് എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ജെന്‍റിൽമാൻ2 വിലെ നായകൻ.

"കുഞ്ഞുമോൻ സാറിനെ പോലൊരു ലെജൻഡ് നിർമാതാവിന്‍റെ സിനിമയിൽ അവസരം കിട്ടുക എന്നത് ഭാഗ്യമാണ്. അതും ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ജെന്‍റിൽമാന്‍റെ രണ്ടാം ഭാഗത്തിൽ നായക പദവി ലഭിക്കുക എന്നത് എന്‍റെ മഹാഭാഗ്യമാണ്.

ഒരു സിനിമക്ക് വേണ്ടി നീണ്ട താടി വളർത്തിയിരുന്ന സമയത്താണ് എന്നെ ഓഡിഷന് വിളിക്കുന്നത്. താടി ട്രിം ചെയ്യണം എന്ന് കുഞ്ഞുമോൻ സാർ പറഞ്ഞു. മറ്റൊന്നും ചിന്തിച്ചില്ല. ഞാൻ നായകനാകും എന്ന ഉറപ്പില്ലാതിരുന്നിട്ടും അഭിനയിച്ചുകൊണ്ടിരിക്കുന്ന പടത്തിന്‍റെ ഷൂട്ടിംഗിന് തടസം വരും എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ വാക്കിനെ ബഹുമാനിച്ചു കൊണ്ടു ഞാൻ താടി ട്രിം ചെയ്തു. അതുകാരണം ആ പടത്തിന്‍റെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നു'- ചേതൻ പറയുന്നു.