+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു പക്കാ നാടൻ പ്രേമം 14ന്

ഭഗത് മാനുവൽ, വിനു മോഹൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ‘ഒരു പക്കാ നാടൻ പ്രേമം’ 14ന് തിയറ്ററുകളിലെത്തുന്നു. പല പെണ്‍കുട്ടികളോടും പ്രണയാഭ്യർഥന നടത്തി പരാജിതന
ഒരു പക്കാ നാടൻ പ്രേമം 14ന്

ഭഗത് മാനുവൽ, വിനു മോഹൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ‘ഒരു പക്കാ നാടൻ പ്രേമം’ 14-ന് തിയറ്ററുകളിലെത്തുന്നു. പല പെണ്‍കുട്ടികളോടും പ്രണയാഭ്യർഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്‍റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഒരു പക്കാ നാടൻ പ്രേമം.

മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി.പി. രാമചന്ദ്രൻ, അംബൂട്ടി, ടോം ജേക്കബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ, അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ്. നായർ, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.

രാജു സി. ചേന്നാട് ആണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഉണ്ണി കാരാത്ത് ഛായാഗ്രഹണവും ജയചന്ദ്രകൃഷ്ണ ചിത്രസംയോജനവും നിർവഹിക്കുന്നു. കൈതപ്രം ദാമോദരൻ നന്പൂതിരി, കെ.ജയകുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. എഎംഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് എം. ആണ് ചിത്രം നിർമിക്കുന്നത്.