+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര ഇ​നി കെ​എ​സ്ആ​ർ​ടി​സി​യി​ലാ​ക്ക​ണം; നടി ര​ഞ്ജി​നി

സ്കൂ​ൾ കോ​ളേ​ജ​ട​ക്കു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര ഇ​നി​മു​ത​ൽ സ​ർ​ക്കാ​ർ ബ​സി​ലാ​ക്ക​ണ​മെ​ന്ന് ന​ടി ര​ഞ്ജി​നി. കൂ​ടു​ത​ല്‍ ഭ​യാ​ന​ക​മാ​യ അ​പ​ക​ട​ങ്ങ​ളെ ത​ട​യു​ക​യും ക​ട​ക്കെ​ണി​യി​ലാ​യ
വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര ഇ​നി കെ​എ​സ്ആ​ർ​ടി​സി​യി​ലാ​ക്ക​ണം; നടി ര​ഞ്ജി​നി

സ്കൂ​ൾ, കോ​ള​ജ​ട​ക്കു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര ഇ​നി​മു​ത​ൽ സ​ർ​ക്കാ​ർ ബ​സി​ലാ​ക്ക​ണ​മെ​ന്ന് ന​ടി ര​ഞ്ജി​നി. കൂ​ടു​ത​ല്‍ ഭ​യാ​ന​ക​മാ​യ അ​പ​ക​ട​ങ്ങ​ളെ ത​ട​യു​ക​യും ക​ട​ക്കെ​ണി​യി​ലാ​യ ന​മ്മു​ടെ കെ​എ​സ്​ആ​ര്‍​ടിസി​ക്ക് അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​മെ​ന്നും താ​രം പറയുന്നു. മൂ​ന്ന് കൊ​ല്ലം മു​ൻ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ടി​ഡി​സി​യു​ടെ ബ​സ് പ​ദ്ധ​തി​ക്ക് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്നും താ​രം ചോ​ദി​ക്കു​ന്നു.

ര​ഞ്ജി​നി​യു​ടെ വാ​ക്കു​ക​ൾ

അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം ഒ​ൻ​പ​തു പേ​ര്‍ മ​രി​ക്കു​ക​യും 40 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത ദാ​രു​ണ അ​പ​ക​ട​ത്തി​ൽ കേ​ര​ളം അ​തീ​വ ദുഃഖ​ത്തി​ലാ​ണ്. വ​ള​രെ ക​ര്‍​ശ​ന​മാ​യ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ള്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഫ്‌​ളാ​ഷ് ലൈ​റ്റു​ക​ളും സൈ​റ​ണും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ങ്ങി​നെ​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല.

സ​ര്‍​ക്കാ​രിനോ​ട് എ​നി​ക്ക് ഒ​രു അ​പേ​ക്ഷ​യാ​ണു​ള്ള​ത്. സ്‌​കൂ​ള്‍, കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​നോ​ദ​യാ​ത്ര​ക​ളും സ​ര്‍​ക്കാ​ര്‍ ബ​സു​ക​ളി​ല്‍ ന​ട​ത്ത​ണം.

ഇ​ത് കൂ​ടു​ത​ല്‍ ഭ​യാ​ന​ക​മാ​യ അ​പ​ക​ട​ങ്ങ​ളെ ത​ട​യു​ക​യും ക​ട​ക്കെ​ണി​യി​ലാ​യ ന​മ്മു​ടെ കെഎ​സ്​ആ​ര്‍​ടി​സി​ക്ക് അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. 2018 ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട കെ​ടി​ഡി​സി​യു​ടെ ബ​സ് പ​ദ്ധ​തി​ക്ക് എ​ന്ത് സം​ഭ​വി​ച്ചു?