മലയാളികളുടെ പ്രിയപ്പെട്ട നടി മഡോണ സെബാസ്റ്റ്യന്റെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഗ്ലാമറസ് വേഷത്തിൽ അതീവ സുന്ദരിയായെത്തിയ നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സാന്നിധ്യം അറിയിച്ചു. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി ആണ് താരത്തിന്റെ പുതിയ മലയാള ചിത്രം.