മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിൽ താൻ പൂർണ തൃപ്തനല്ലെന്ന് വെളിപ്പെടുത്തി മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന്റെ പ്രചരണ പരിപാടിയിലാണ് താരം ഈ പരാമർശം നടത്തിയത്.
ലൂസിഫർ താൻ കണ്ടിട്ടുണ്ടെന്നും അതിലെ ചില ഭാഗങ്ങൾ ബോറടിപ്പിച്ചെന്നും ചിരഞ്ജീവി പറഞ്ഞു. ബോറടിപ്പിക്കുന്ന സീനുകൾ മാറ്റി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നതെന്ന് അവകാശപ്പെട്ടു. കഥയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും താരം അറിയിച്ചു.
Chiru on #GodFather : “I was not completely satisfied with #Lucifer, we have upgraded it and made it highly engaging without any dull moments. This will definitely satisfy you all!” pic.twitter.com/MhIhqBGr1F
— AndhraBoxOffice.Com (@AndhraBoxOffice) October 4, 2022
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുന്പള്ളിയായി എത്തിയ ചിത്രം കേരളത്തിലെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായിരുന്നു.
വിജയദശമി ദിനത്തിലാണ് ഗോഡ്ഫാദർ തീയേറ്ററുകളിലെത്തുക. തമിഴിലെ പ്രശസ്ത സംവിധായകന് മോഹന്‍രാജ(ജയം രാജ)യാണ് ചിത്രം ഒരുക്കുന്നത്. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്മാന് ഖാന് എത്തുന്നു.