+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്

2020 ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് വി​ത​ര​ണം ചെ​യ്യും. ഇ​തി​നോ​ടൊ​പ്പം ത​ന്നെ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​ര​വും ഇ​ന്നു വി​ത​ര​ണം ചെ​യ്യും. വൈ​കി​ട്ട് അ​ഞ്ചി​ന് വി​ജ്ഞാ​ൻ ഭ​
ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്

2020 ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് വി​ത​ര​ണം ചെ​യ്യും. ഇ​തി​നോ​ടൊ​പ്പം ത​ന്നെ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​ര​വും ഇ​ന്നു വി​ത​ര​ണം ചെ​യ്യും. വൈ​കി​ട്ട് അ​ഞ്ചി​ന് വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു മു​ഖ്യാ​തി​ഥി​യാ​കും. മൂന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണു ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ച്ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​കു​ന്ന​ത്.

എ​ട്ടു പു​ര​സ്കാ​ര​ങ്ങ​ളാ​ണു മ​ല​യാ​ള​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ‘അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന ചി​ത്ര​മൊ​രു​ക്കി​യ അ​ന്ത​രി​ച്ച സ​ച്ചി (കെ.​ആ​ർ. സ​ച്ചി​ദാ​ന​ന്ദ​ൻ) ആ​ണു മി​ക​ച്ച സം​വി​ധാ​യ​ക​ൻ. സ​ച്ചി​യ്ക്കു വേ​ണ്ടി ഭാ​ര്യ സി​ജി സ​ച്ചി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. ഈ ​ചി​ത്രം മാ​ത്രം നാ​ലു പു​ര​സ്കാ​ര​ങ്ങ​ളാണ് നേ​ടിയത്.

സു​ധ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം ‘സൂ​ര​റൈ പോ​ട്ര്’ ആ​ണു മി​ക​ച്ച സി​നി​മ. ഇ​തി​ലെ പ്ര​ക​ട​ന​ത്തി​ന് അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി​യാ​യി. ഇ​തേ സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് സൂ​ര്യ​യും ‘ത​ൻ​ഹാ​ജി: ദി ​അ​ൺ​സ​ങ് വാ​രി​യ​ർ’ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ജ​യ് ദേ​വ​ഗ​ണും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. അ​യ്യ​പ്പ​നും കോ​ശി​യി​ലെ ‘ക​ള​ക്കാ​ത്ത സ​ന്ദ​ന​മേ​റം’ എ​ന്ന ഗാ​ന​മാ​ല​പി​ച്ച ന​ഞ്ചി​യ​മ്മ​യാ​ണു മി​ക​ച്ച ഗാ​യി​ക.