+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റീ​ഫ​ന്‍ നെ​ടു​മ്പ​ള്ളി​യാ​യി ത​ക​ര്‍​ക്കാ​ന്‍ ചി​ര​ഞ്ജീ​വി; ഗോ​ഡ്ഫാ​ദ​ര്‍ ട്രെ​യി​ല​ര്‍

മോ​ഹ​ന്‍​ലാ​ല്‍​പൃ​ഥ്വി​രാ​ജ് സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ഗോ​ഡ്ഫാ​ദ​ര്‍ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി. സ്റ്റീ​ഫ​ന്‍ നെ​ടു​മ്പ​ള്ളി​യാ​യി ചി​ര​ഞ്ജീ​വി​യാ​ണ് തെ​ല
സ്റ്റീ​ഫ​ന്‍ നെ​ടു​മ്പ​ള്ളി​യാ​യി ത​ക​ര്‍​ക്കാ​ന്‍ ചി​ര​ഞ്ജീ​വി; ഗോ​ഡ്ഫാ​ദ​ര്‍ ട്രെ​യി​ല​ര്‍

മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ഗോ​ഡ്ഫാ​ദ​ര്‍ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി. സ്റ്റീ​ഫ​ന്‍ നെ​ടു​മ്പ​ള്ളി​യാ​യി ചി​ര​ഞ്ജീ​വി​യാ​ണ് തെ​ലു​ങ്കി​ലെ​ത്തു​ന്ന​ത്. ആ​ക്ഷ​ന്‍ മാ​സ് രം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം മ​ല​യാ​ള​ത്തി​നോ​ട് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് തെ​ലു​ങ്ക് പ​തി​പ്പും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വേ​ക് ഒ​ബ്‌​റോ​യ് അ​വ​ത​രി​പ്പി​ച്ച ബോ​ബി എ​ന്ന ക​ഥാ​പാ​ത്രം തെ​ലു​ങ്കി​ല്‍ ഇ​ല്ല എ​ന്ന​താ​ണ് വ്യ​ത്യാ​സ​ങ്ങ​ളി​ലൊ​ന്ന്. വി​ല്ല​നാ​യി സ​ത്യ​ദേ​വ് ക​ഞ്ച​ര​ണ​യാ​ണ് എ​ത്തു​ന്ന​ത്.

ത​മി​ഴി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍​രാ​ജ(​ജ​യം രാ​ജ)​യാ​ണ് തെ​ലു​ങ്കി​ല്‍ ലൂ​സി​ഫ​ര്‍ ഒ​രു​ക്കു​ന്ന​ത്. മ​ഞ്ജു വാ​രി​യ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ര്‍​ശി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ന​യ​ന്‍​താ​ര​യാ​ണ് തെ​ലു​ങ്കി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച സ​യീ​ദ് മ​സൂ​ദ് എ​ന്ന ഗ്യാ​ങ്സ്റ്റ​ര്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ റോ​ളി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ത്തു​ന്നു.



ജോ​ണ്‍ വി​ജ​യ്‌​യു​ടെ മ​യി​ല്‍​വാ​ഹ​നം എ​ന്ന പൊ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ സ​മു​ദ്ര​ക്ക​നി അ​വ​ത​രി​പ്പി​ക്കും. പു​രി ജ​ഗ​ന്നാ​ഥ്, നാ​സ​ര്‍, ഹ​രീ​ഷ് ഉ​ത്ത​മ​ന്‍, സ​ച്ചി​ന്‍ ഖ​ഡേ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് എ​സ്.​ത​മ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം നി​ര​വ് ഷാ. ​എ​ഡി​റ്റിം​ഗ് ശ്രീ​ക​ര്‍ പ്ര​സാ​ദ്. കൊ​നി​ഡേ​ല പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യും മെ​ഗാ സൂ​പ്പ​ര്‍ ഗു​ഡ് ഫി​ലിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ മാ​ജി​ക് ഫ്രെ​യിം​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.