കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം. ‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി എത്തിയ നടിമാർക്ക് നേരെയാണ് അതിക്രമം നടന്നത്.
ഇതിൽ ഒരു നടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തിടിച്ചു. തിരക്കിനിടയിൽ തങ്ങളെ കടന്നുപിടിച്ചെന്നും തനിക്ക് ഒന്നും അപ്പോൾ ചെയ്യാനായില്ലെന്നും എന്നാൽ കൂടെയുണ്ടായിരുന്ന യുവനടി പ്രതികരിച്ചുവെന്നും ചിത്രത്തിലെ മറ്റൊരു നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഹൈലൈറ്റ് മാളിലായിരുന്നു സംഭവം. പ്രമോഷൻ പരിപാടി കഴിഞ്ഞ് സിനിമ പ്രവർത്തകർ ഇറങ്ങുന്നതിനിടയിലാണ് തിരക്കിനിടയിൽ നിന്നും ഒരാൾ കടന്നു നടിമാരെ പിടിച്ചത്.
യുവനടി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റ്ന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്.
പക്ഷേ പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു. ഇത്രക്ക് ഫ്രസ്ട്രുവേറ്റഡ് ആയിട്ടുള്ളവരാണോ നമ്മുടെ ചുറ്റുമുള്ളവര്‍.
പ്രമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയാന്നും ഉണ്ടാകാത്ത ഒരു വൃത്തിക്കെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി.അവര്‍ അതിന് പ്രതികരിച്ചു.
പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം.