കമ്മട്ടിപാടത്തിലെ ബാലനായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ മണികണ്ഠന് ആചാരിയുടെ പുതിയ ചിത്രം വരുന്നു. രണ്ടാം മുഖം എന്നാണ് ചിത്രത്തിന്റെ പേര്. മണികണ്ഠന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മെറീന മൈക്കിളും അഞ്ജലി നായരും പ്രധാനവേഷത്തിലെത്തുന്നു.
യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ കെ.ടി.രാജീവും കെ .ശ്രീവർമ്മയുമാണ് ചിത്രം നിർമിക്കുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ത്രില്ലർ സസ്പെൻസ് രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഛായഗ്രഹണം അജയ് പി. പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ, എഡിറ്റിംഗ് -ഹരി മോഹൻദാസ്, സംഗീതം -രാജേഷ് ബാബു കെ ശൂരനാട്.