ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. "ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങുന്നത്.
ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്പൈ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പുതിയ പ്രമൊ വിഡിയോ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു.
ഗാല്‍ ഗഡോട്ട്, ജെയ്മി ഡോര്‍മന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയായി ചിത്രത്തിൽ ആലിയ എത്തുന്നു. നെറ്റ്ഫ്ലിക്സും സ്കൈഡാന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 2023ൽ ചിത്രം തിയറ്ററുകളിലെത്തും.