പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന് തോളെല്ലിന് പരുക്ക്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്ന സംഭവം. ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഗൂഡല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത 'പരുക്ക്' എന്നാണ് കൈയ്യുടെ നിലവിലെ അവസ്ഥ വിവരിച്ചുള്ള ചിത്രം പങ്കുവച്ച ശേഷം ചാക്കോച്ചൻ കുറിച്ചത്.
'അജഗജാന്തരം' സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്ജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിഷാദ് യൂസഫ്.