+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​കു​ന്നു; "ലൂ​യി​സ്' റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു

സം​വി​ധാ​യ​ക​ൻ ഷാ​ബു ഉ​സ്മാ​ന്‍റെ ലൂ​യി​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നി​ര​യി​ലേ​ക്ക് എ​ത്തു​ന്നു. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം ന​വം​ബ​ർ നാ​ലി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.
ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​കു​ന്നു;

സം​വി​ധാ​യ​ക​ൻ ഷാ​ബു ഉ​സ്മാ​ന്‍റെ ലൂ​യി​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നി​ര​യി​ലേ​ക്ക് എ​ത്തു​ന്നു. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം ന​വം​ബ​ർ നാ​ലി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. കൊ​ട്ടു​പ​ള്ളി​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റ്റി.​റ്റി. എ​ബ്ര​ഹാം കൊ​ട്ടു​പ​ള്ളി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഡോ. ​ലൂ​യി​സ് എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ ദു​ഷ്യ​വ​ശ​ങ്ങ​ൾ വ​ര​ച്ചു​കാ​ണി​ക്കു​ന്ന ചി​ത്ര​മാ​ണി​തെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

സാ​യി​കു​മാ​ർ, ജോ​യ് മാ​ത്യൂ, മ​നോ​ജ് കെ. ​ജ​യ​ൻ, അ​ശോ​ക​ൻ, അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, അ​സീ​സ് , രോ​ഹി​ത്, അ​ൽ​സാ​ബി​ദ്, ആ​ദി​നാ​ട് ശ​ശി, ആ​സ്റ്റി​ൻ, ക​ലാ​ഭ​വ​ൻ ന​വാ​സ്‌, ശ​ശാ​ങ്ക​ൻ, രാ​ജേ​ഷ് പ​റ​വൂ​ർ, ബി​ട്ടു തോ​മ​സ്, സി​യാ​ദ് അ​ബ്ദു​ള്ള, ലെ​ന, ദി​വ്യാ​പി​ള്ള, സ്മി​നു സി​ജോ, മീ​നാ​ക്ഷി, ടെ​സ തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് മ​നു​ഗോ​പാ​ൽ. ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് കൃ​ഷ്ണ​നും സം​ഗീ​തം ജാ​സി ഗി​ഫ്റ്റും നി​ർ​വ​ഹി​ക്കു​ന്നു.