+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്!

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി നിഖില വിമൽ ഇന്ന് മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയായ താരമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം നിഖില ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ
നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്!

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി നിഖില വിമൽ ഇന്ന് മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയായ താരമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം നിഖില ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് നിഖില. നിഖിലയുടെ ചിത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

അതേസമയം, തന്‍റെ ശക്തമായ നിലപാടുകളിലൂടേയും നിഖില വാർത്തകളിൽ ഇടം നേടാറുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത “കൊത്ത്” ആണ് നിഖിലയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

നിഖിലയുടെ പേരിന് പിന്നിലെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. നിഖില വിമൽ എന്ന പേര് കേൾക്കുമ്പോൾ വളരെ സാധാരണമായ ഒരു പേരായി തോന്നുമെങ്കിലും അങ്ങനെയല്ല. നിഖിലയുടെ അച്ഛന്‍റെ പേര് അല്ല വിമൽ എന്നതാണ് അതിലെ

കൗതുകമുണർത്തുന്ന കാര്യം. നിഖിലയുടെ അച്ഛന്‍റെ പേര് പവിത്രൻ എന്നായിരുന്നു. അമ്മയുടെ പേരാണ് നിഖിലയുടെ പേരിനൊപ്പം ചേർത്തിരിക്കുന്നത്. അടുത്തകാലത്തായിട്ടാണ് അമ്മയുടെ പേര് മക്കളുടെ പേരിനൊപ്പം ചേർക്കാൻ തുടങ്ങിയത്. പരമ്പരാഗതമായി നിലനിന്നിരുന്ന ശൈലി അച്ഛന്‍റെ പേര് ചേർക്കുന്നതായിരുന്നു. വർഷങ്ങൾക്ക് മുന്പു അങ്ങനെ ഒരു തീരുമാനം എടുത്ത കുടുംബമായിരുന്നു നിഖിലയുടേത്. അച്ഛൻ തന്നെയാണ് അങ്ങനെ പേരിട്ടതെന്ന് നിഖില പറഞ്ഞിട്ടുണ്ട്.

അപ്പോൾ വിമൽ എന്നാണോ അമ്മയുടെ പേര് എന്ന് തോന്നിയേക്കാം. എന്നാൽ അല്ല വിമലാദേവി എന്നാണ് അമ്മയുടെ പേര്. അതിനെ ചുരുക്കിയാണ് വിമൽ എന്ന് ചേർത്തത്. നിഖിലയുടെ മാത്രമല്ല സഹോദരി അഖിലയുടെ പേരിനൊപ്പവും വിമൽ എന്ന് തന്നെയാണ് ചേർത്തിരിക്കുന്നത്. നിഖില തന്നെയാണ് മുന്പൊരിക്കൽ ഒരഭിമുഖത്തിൽ തന്‍റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്.