അജിത്തിനെയും മഞ്ജു വാര്യറെയും കേന്ദ്രകഥാപാത്രങ്ങളാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. തുനിവ് എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ തോക്കുമായി കസേരയിൽ ചാരിക്കിടക്കുന്ന അജിത്തിനെ കാണാം.
നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ബോണി കപൂറാണ് നിർമിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.
മഞ്ജു വാര്യറുടെ രണ്ടാമത്തെ തമിഴ്ചിത്രം കൂടിയാണിത്. ആദ്യ ചിത്രം ധനുഷിന്റെ 'അസുരന്' ആയിരുന്നു. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാൻ. ആക്ഷൻ സുപ്രീം സുന്ദർ.