ഉണ്ണി മുകുന്ദന് നായകനായെത്തുന്ന മാളികപ്പുറം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സ്വാമിയായി മലകയറുന്ന ഉണ്ണി മുകുന്ദനൊപ്പം സന്നിധാനത്തേക്ക് യാത്രക്കൊരുങ്ങുന്ന രണ്ട് കുട്ടികളെയും പോസ്റ്ററില്‍ കാണം.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളുടെ സംവിധായകന് ശശി ശങ്കറിന്റെ മകന് വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും വിഷ്ണുവാണ് നിർവഹിക്കുന്നത്.
ആൻോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്.
ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിഷ്ണുനാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.