+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.​ആ​ർ.​റ​ഹ്മാ​ന് വേ​ണ്ടി റാപ്പ് ഗാനം ഒരുക്കി നീ​ര​ജ് മാ​ധ​വ്

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​നു വേ​ണ്ടി പാ​ട്ടെ​ഴു​തിയ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ൻ നീ​ര​ജ് മാ​ധ​വ്. ചി​മ്പു​വും ഗൗ​തം മേ​നോ​നും ഒ​ന്നി​ച്ച ചി​ത്രം ‘വെ​ന്തു ത​നി​ന്ത​തു കാ​ടി’​നു വേ​ണ്
എ.​ആ​ർ.​റ​ഹ്മാ​ന് വേ​ണ്ടി റാപ്പ് ഗാനം ഒരുക്കി നീ​ര​ജ് മാ​ധ​വ്

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​നു വേ​ണ്ടി പാ​ട്ടെ​ഴു​തിയ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ൻ നീ​ര​ജ് മാ​ധ​വ്. ചി​മ്പു​വും ഗൗ​തം മേ​നോ​നും ഒ​ന്നി​ച്ച ചി​ത്രം ‘വെ​ന്തു ത​നി​ന്ത​തു കാ​ടി’​നു വേ​ണ്ടി​യാ​ണ് നീ​ര​ജി​ന്‍റെ പാ​ട്ട്.

എ.​ആ​ർ.​റ​ഹ്മാ​ന്‍റെ സം​ഗീ​ത​ത്തി​ൽ റാ​പ് ഗാ​ന​ത്തി​നു വ​രി​ക​ളെ​ഴു​തി ആ​ല​പി​ച്ച​തോ​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന് നി​റ​വേ​റ്റു​ക​യാ​ണ് നീ​ര​ജ് മാ​ധ​വ് പ​റ​യു​ന്നു. ന​ട​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണ് ‘വെ​ന്തു ത​നി​ന്ത​തു കാ​ട്’.

‘അ​തെ, എ.​ആ​ർ.​റ​ഹ്മാ​ൻ സാ​റി​നു വേ​ണ്ടി ഞാ​ൻ ഒ​രു പാ​ട്ടെ​ഴു​തി പാ​ടി​യി​രി​ക്കു​ന്നു. സ്വ​പ്ന​ങ്ങ​ൾ​ക്കാ​യി പ​രി​ശ്ര​മി​ക്കു​ക. അ​പ്പോ​ഴ​ത് യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​ത് ആ​രോ​ടും പ​റ​യാ​തി​രി​ക്കാ​ൻ ഞാ​ൻ ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടി. വെ​ന്തു ത​നി​ന്ത​തു കാ​ട് ഇ​തി​ന​കം ക​ണ്ട​വ​ർ​ക്ക് ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​യി​ട്ടു​ണ്ടാ​കും.

ഇ​പ്പോ​ൾ എ​നി​ക്കി​ത് ലോ​ക​ത്തോ​ടു വി​ളി​ച്ചു​പ​റ​യാ​നാ​കും. ഈ ​ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് വേ​ദി​യി​ൽ എ.​ആ​ർ.​റ​ഹ്മാ​നു വേ​ണ്ടി ചി​ല വ​രി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ ആ​ല​പി​ക്കാ​നു​ള്ള അ​വ​സ​രം എ​നി​ക്കു ല​ഭി​ച്ചു.

അ​ദ്ദേ​ഹ​ത്തി​നൊ​പ്പം സ്റ്റു​ഡി​യോ​യി​ലി​രു​ന്ന സ​മ​യം ശ​രി​ക്കു​മൊ​രു ഫാ​ൻ​ബോ​യ് നി​മി​ഷ​മാ​യി​രു​ന്നു. വെ​ന്തു ത​നി​ന്ത​തു കാ​ട് ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. ഒ​രു ന​ട​ൻ, റാ​പ്പ​ർ എ​ന്നീ നി​ല​ക​ളി​ൽ എ​ന്‍റെ ത​മി​ഴ് സി​നി​മാ അ​ര​ങ്ങേ​റ്റം’, നീ​ര​ജ് കു​റി​ച്ചു.