+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട്ട വെ​യി​റ്റിം​ഗാ​ണ് ഡി​യ​ര്‍, ഒ​ന്ന് ഉ​ഷാ​റാ​യി​ക്കേ; അ​ല്‍​ഫോ​ന്‍​സി​നോ​ട് മേ​ജ​ര്‍ ര​വി

ആ​രാ​ധ​ക​ര്‍ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍റെ ഗോ​ള്‍​ഡ്. പ്രേ​മ​ത്തി​ന് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. പൃ
ക​ട്ട വെ​യി​റ്റിം​ഗാ​ണ് ഡി​യ​ര്‍, ഒ​ന്ന് ഉ​ഷാ​റാ​യി​ക്കേ; അ​ല്‍​ഫോ​ന്‍​സി​നോ​ട് മേ​ജ​ര്‍ ര​വി

ആ​രാ​ധ​ക​ര്‍ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍റെ ഗോ​ള്‍​ഡ്. പ്രേ​മ​ത്തി​ന് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. പൃ​ഥ്വി​രാ​ജും ന​യ​ന്‍​താ​ര​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഓ​ണ​ത്തി​ന് റീ​ലി​സി​നെ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് എ​ന്നു​ണ്ടാ​കു​മെ​ന്ന ക​മ​ന്‍റു​മാ​യി അ​ല്‍​ഫോ​ന്‍​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ മേ​ജ​ര്‍ ര​വി​യു​ടെ ക​മ​ന്‍റാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​ല്‍​ഫോ​ന്‍​സ്, ഡി​യ​ര്‍.. ക​ട്ട വെ​യി​റ്റിം​ഗ് ആ​ണ്. ഒ​ന്ന് ഉ​ഷാ​റാ​യി​ക്കേ. ല​വ് യൂ. ​ആ​വ​ശ്യ​മാ​യ സ​മ​യം എ​ടു​ക്കു​ക. ദൈ​വം ര​ക്ഷി​ക്ക​ട്ടെ.'- മേ​ജ​ർ ര​വി കു​റി​ച്ചു. അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍ നേ​ര​ത്തേ പ​ങ്കു​വ​ച്ചി​ട്ടു​ള്ള ഗോ​ൾ​ഡി​ന്‍റെ പോ​സ്റ്റ​റി​നു താ​ഴെ​യാ​ണ് മേ​ജ​ര് ര​വി ക​മ​ന്‍റു കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ൽ​ഫോ​ൻ​സ് ത​ന്നെ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. കു​റ​ച്ചു​കൂ​ടി ജോ​ലി തീ​രാ​നു​ണ്ട് ബ്രോ. ​കു​റ​ച്ച് സി ​ജി,കു​റ​ച്ച് മ്യൂ​സി​ക്,കു​റ​ച്ച് ക​ള​റിം​ഗ്..​കു​റ​ച്ച് അ​റ്റ കു​റ്റ പ​ണി​ക​ള്‍ ബാ​ല​ന്‍​സു​ണ്ട്. അ​ത് തീ​രു​മ്പോ​ള്‍ ത​ന്നെ ഞാ​ന്‍ തി​യ്യ​തി പ​റ​യാം.

അ​ത് വ​രെ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം ബ്രോ. ​ഓ​ണം ആ​യി​രു​ന്നു തി​യ​റ്റ​റി​ല്‍ നി​ന്നും നി​ര്‍​ദേ​ശി​ച്ച തി​യ്യ​തി. പ​ക്ഷേ...​അ​ന്ന് ജോ​ലി തീ​ര്‍​ന്നി​ല്ല... വേ​വാ​ത്ത ഭ​ക്ഷ​ണം ആ​ര്‍​ക്കും ഇ​ഷ്ട​മാ​വി​ല്ല ബ്രോ. ​അ​തു​കൊ​ണ്ട് ന​ല്ലോ​ണം വെ​ന്തി​ട്ട് ത​രാം എ​ന്ന് കു​ക്കാ​യ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. തി​യ്യ​തി വൈ​കു​ന്ന​തി​ല്‍ നി​ങ്ങ​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. അ​ല്‍​ഫോ​ൻ​സ് കു​റി​ച്ചു.

റോ​ഷ​ൻ മാ​ത്യു, ചെ​മ്പ​ൻ വി​നോ​ദ്, ലാ​ലു അ​ല​ക്സ്, സൈ​ജു കു​റു​പ്പ്, സു​ധീ​ഷ്, അ​ജ്മ​ൽ അ​മീ​ർ, ദീ​പ്തി സ​തി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ പൃ​ഥ്വി​രാ​ജും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.