നയന്‍താരയുടെ അമ്മയുടെ ജന്മദിനത്തില് മനോഹരമായ കുറിപ്പുമായി മരുമകന് വിഘ്നേഷ് ശിവന്. ""പ്രിയപ്പെട്ട ഓമനകുര്യൻ, ജന്മദിനാശംസകൾ. എന്റെ മറ്റൊരു അമ്മ. ഞാൻ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.''
നയന്‍താരയുടെ അമ്മ ഡെയ്സി കുര്യന്റെ നെറുകയില്‍ മുത്തമിടുന്ന ചിത്രമാണ് വിഘ്നേഷ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. നയന്‍-വിഘ്നേഷ് വിവാഹത്തിനെടുത്ത ചിത്രമാണിത്. നിരവധി പേരാണ് അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.