ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോ ഒടിടി പ്രദർശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ അഞ്ചിന് വിജയദശമി ദിനത്തില്‍ സോണി ലൈവിലൂടെയാണ് ചിത്രം റിലീസിനെത്തുക. മലയാളം കൂടാതെ ഹിന്ദി,തെലുങ്ക്,കന്നട,തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
""വിജയദശമി ദിനത്തിൽ ഒക്ടോബർ അഞ്ചിന് ഞങ്ങളുടെ 'ഈശോ' ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി റിലീസ് ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകുന്ന 'ഈശോ' വരുന്നത് ഒ.ടി.ടി.പ്ലാറ്റ്ഫോമായ സോണി ലൈവിലാണ്.'' നാദിർഷ സമൂഹമാധ്യമത്തിൽ കുറിച്ചു.
ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്.