അപര്‍ണ്ണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇനി ഉത്തരം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലറായി ഒരുക്കിയിരുന്ന ഈ ചിത്രം സംവിധാനം ചെയ്തരിക്കുന്നത് സുധീഷ് രാമചന്ദ്രനാണ്.
ജാനകി എന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് അപര്‍ണ്ണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ തിയറ്ററിലെത്തും.
കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
എ ആൻഡ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം
നിർമിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. എഡിറ്റർ ജിതിൻ ഡി.കെ.