+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവാർഡുകളിൽ സെഞ്ച്വറി തികച്ച് മാടൻ

ദേശീയ, അന്താരാഷ്ട്ര മേളകളിൽനിന്നു നൂറിലധികം പുരസ്കാരങ്ങൾ നേടി മാടൻ ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ സംവിധായകൻ ആർ.ശ്രീനിവാസൻ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ
അവാർഡുകളിൽ സെഞ്ച്വറി തികച്ച് മാടൻ

ദേശീയ, അന്താരാഷ്ട്ര മേളകളിൽനിന്നു നൂറിലധികം പുരസ്കാരങ്ങൾ നേടി മാടൻ ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ സംവിധായകൻ ആർ.ശ്രീനിവാസൻ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്.

ശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷൻ ലോണ്‍, സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ. ശ്രീനിവാസൻ. വിശ്വാസവും അന്ധവിശ്വാസവും കൂടിക്കലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം.



കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിത നായർ ആർ. എസ്, മിലൻ, മിഥുൻ മുരളി, സനേഷ്.വി, അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് സിനിമാസിന്‍റെ ബാനറിലൊരുക്കിയ ചിത്രത്തിന്‍റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഒക്ടോബറിൽ മാടൻ പ്രദർശനത്തിനെത്തും.