+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും വ​രു​മോ "ച​ന്ദ്ര​ചൂ​ഡ​ന്‍'?; സ​ത്യ​മേ​വ ജ​യ​തേയു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ച് വി​ജി ത​മ്പി

പോ​ലീ​സ് വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നാ​യി മ​ല​യാ​ള​സി​നി​മ മാ​റ്റി​വ​ച്ച ന​ട​നാ​ണ് സു​രേ​ഷ് ഗോ​പി എ​ന്ന് പ​ല​പ്പോ​ഴും തോ​ന്നും. പ്രേ​ക്ഷ​ക​ര്‍ കൈ​യ്യ​ടി​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് വേ​ഷ​ത്തി​ലു​ള്ള സു
വീ​ണ്ടും വ​രു​മോ

പോ​ലീ​സ് വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നാ​യി മ​ല​യാ​ള​സി​നി​മ മാ​റ്റി​വ​ച്ച ന​ട​നാ​ണ് സു​രേ​ഷ് ഗോ​പി എ​ന്ന് പ​ല​പ്പോ​ഴും തോ​ന്നും. പ്രേ​ക്ഷ​ക​ര്‍ കൈ​യ്യ​ടി​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് വേ​ഷ​ത്തി​ലു​ള്ള സു​രേ​ഷ് ഗോ​പി സി​നി​മ​ക​ളെ ഏ​റ്റെ​ടു​ത്തിട്ടുള്ളത്.

അ​തി​ലൊ​ന്നാ​യി​രു​ന്നു 2000ല്‍ ​പു​റ​ത്തി​റ​ങ്ങി​യ വി​ജി ത​മ്പി ചി​ത്രം സ​ത്യ​മേ​വ ജ​യ​തേ. സി​ഐ ഇ​ന്ദു​ചൂ​ഡ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ച്ച​ത്. 22 വ​ര്‍​ങ്ങ​ള്‍​ക്ക് ശേ​ഷം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം വ​ന്നാ​ലെ​ങ്ങ​നെ​യു​ണ്ടാ​കും. അ​തി​ന്‍റെ സൂ​ച​ന ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ വി​ജി ത​മ്പി ത​ന്നെ.

ച​ന്ദ്ര​ചൂ​ഡ​ന്‍റെ ര​ണ്ടാം വ​ര​വി​നാ​യി ഒ​രു​പാ​ട് പേ​ർ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം അ​റി​ഞ്ഞ ശേ​ഷം പു​തി​യ രൂ​പ​ത്തി​ൽ പു​തി​യ ഭാ​വ​ത്തി​ൽ ചൂ​ട​ൻ പോ​ലീ​സു​മാ​യി മു​ന്നോ​ട്ട് പോ​കാം എ​ന്ന് വി​ചാ​രി​ക്കു​ന്നു. സ്നേ​ഹാ​ശം​സ​ക​ളോ​ടെ വി​ജി ​ത​മ്പി, സ​ത്യ​മേ​വ ജ​യ​തേ​യു​ടെ പോ​സ്റ്റ​റി​നൊ​പ്പം സംവിധായകൻ സമൂഹമാധ്യമത്തിൽ കു​റി​ച്ചു.



സി​ദ്ദി​ഖ്, ഐ​ശ്വ​ര്യ, ഹേ​മ​ന്ദ് രാ​വ​ണ്‍, ബാ​ല​ച​ന്ദ്ര മേ​നോ​ന്‍, രാ​ജ​ന്‍ പി ​ദേ​വ്, മ​ണി​യ​ന്‍​പി​ള്ള രാ​ജു, എ​ന്‍ എ​ഫ് വ​ര്‍​ഗീ​സ്, കൊ​ച്ചി​ന്‍ ഹ​നീ​ഫ, സ​ലിം കു​മാ​ര്‍, ദേ​വ​ന്‍, സ്ഫ​ടി​കം ജോ​ര്‍​ജ്, സാ​ദ്ദി​ഖ്, ബാ​ബു​രാ​ജ്, കു​ഞ്ച​ന്‍, തു​ട​ങ്ങി വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ന്ന ചി​ത്ര​മാ​യി​രു​ന്നു സ​ത്യ​മേ​വ ജ​യ​തേ.

എ​വ​ര്‍​ഷൈ​ന്‍ പി​ക്ചേ​ഴ്സാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.​സ​ഞ്ജീ​വ് ശ​ങ്ക​റും സാ​ലു ജോ​ര്‍​ജു​മാ​യി​രു​ന്നു ഛായ​ഗ്ര​ഹ​ണം ഒ​രു​ക്കി​യ​ത്. അ​ല​ക്സ് ക​ട​വി​ല്‍ ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി.

ന​ന്മ നി​റ​ഞ്ഞ​വ​ന്‍ ശ്രീ​നി​വാ​സ​ന്‍, ന​ഗ​ര​ങ്ങ​ളി​ല്‍ ചെ​ന്ന് രാ​പ്പാ​ര്‍​ക്കാം, സൂ​ര്യ​മാ​ന​സം, സിം​ഹ​വാ​ല​ന്‍ മേ​നോ​ന്‍, അ​വി​ട്ടം തി​രു​നാ​ള്‍ ആ​രോ​ഗ്യ​ശ്രീ​മാ​ന്‍, ന​മ്മ​ള്‍ ത​മ്മി​ല്‍ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റു​ക​ളു​ടെ സൃ​ഷ്ട​വാ​ണ് വി​ജി ത​ന്പി.

2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് നാ​യ​ക​നാ​യ നാ​ടോ​ടി​മ​ന്ന​നാ​ണ് വി​ജി ത​മ്പി​യു​ടെ അ​വ​സാ​നം പുറത്തിറങ്ങിയ ചിത്രം.