ഓണചിത്രത്തിനൊപ്പം ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് നടി മൈഥിലി. അമ്മയാകാന്‍ ഒരുങ്ങുന്ന വിവരമാണ് താരം പങ്കുവച്ചത്. ഓണശംസകള്ക്കൊപ്പം അമ്മയാകാന്‍ കൂടി ഒരുങ്ങുന്നു എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.
ഭര്‍ത്താവ് സമ്പത്തിനൊപ്പം കസവുസാരിയില്‍ സുന്ദരിയായാണ് മൈഥിലി എത്തിയിരിക്കുന്നത്. താരത്തിന് ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്.
ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ചട്ടമ്പി എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി ഇറങ്ങാനുള്ളത്.