എറണാകുളത്ത് നിന്നും കണ്ണൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഇന്നലെ യാത്രക്കാരായി കുറച്ച് സിനിമക്കാരും ഉണ്ടായിരുന്നു. പക്ഷേ യാത്രക്കാരായിട്ടില്ലായിരുന്നു അവര്‍ എത്തിയത്.
തങ്ങളുടെ പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന് സിജു വിത്സണും ടിനി ടോമും നടി കയാദു ലോഹര്‍ എന്നിവരാണ് വ്യത്യസ്തമായി ഒരു യാത്ര നടത്തിയത്.
കണ്ണൂര്‍ എത്തുന്നത് വരെ താരങ്ങള്‍ ആരാധകരുമായി സമയം ചിലവിട്ടു.വിനയന് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലാനാണ് നിര്‍മിക്കുന്നത്. തിരുവോണദിനമായ സെപ്റ്റംബര്‍ എട്ടിന് ചിത്രം തിയറ്ററിലെത്തും. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനായാണ് സിജു വിത്സണ് എത്തുന്നത്.