+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മാ​ണ്ഡ ട്രെ​യി​ല​റു​മാ​യി പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍1; വീ​ഡി​യോ

മ​ണി​ര​ത്‌​ന​ത്തിന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. വ​ന്‍ താ​ര​നി​ര​യു​മാ​യാ​ണ് ചി​ത്രം ഒരുങ്
ബ്ര​ഹ്മാ​ണ്ഡ ട്രെ​യി​ല​റു​മാ​യി പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍1; വീ​ഡി​യോ

മ​ണി​ര​ത്‌​ന​ത്തിന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. വ​ന്‍ താ​ര​നി​ര​യു​മാ​യാ​ണ് ചി​ത്രം ഒരുങ്ങുന്നത്. വി​ക്രം,ജ​യം​ര​വി,ജ​യ​റാം,കാ​ര്‍​ത്തി,ഐ​ശ്വ​ര്യ റാ​യ്,തൃ​ഷ,ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി നി​ര​വ​ധി മു​ന്‍​നി​ര താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. യു​ദ്ധ​രം​ഗ​ങ്ങ​ളും വ​ന്‍ സെ​റ്റു​മാ​ണ് ട്രെ​യി​ല​റി​ന്‍റെ ആ​ക​ര്‍​ഷ​ണം.

പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്രം രാ​ജ രാ​ജ ചോ​ഴ​നാ​യാ​ണ് ജ​യം ര​വി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദി​ത്യ ക​രി​കാ​ലന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​നാ​ണ് അ​രു​ൾ​മൊ​ഴി വ​ർ​മ​നെ​ന്ന രാ​ജ രാ​ജ ചോ​ഴ​ൻ.

ആ​ദി​ത്യ ക​രി​കാ​ല​നാ​യി എ​ത്തു​ന്ന വി​ക്രം, വ​ന്തി​യ തേ​വ​ൻ എ​ന്ന കാ​ർ​ത്തി, ന​ന്ദി​നി രാ​ജ​കു​മാ​രി​യാ​യ ഐ​ശ്വ​ര്യ റാ​യി, കു​ന്ദ​വൈ രാ​ഞ്ജി തൃ​ഷ എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ക​ല്‍​ക്കി കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ എ​ന്ന ത​മി​ഴ് നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. ചോ​ള രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ​മൊ​ഴി വ​ർ​മ​നെ (രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ൻ) കു​റി​ച്ചു​ള്ള​താ​ണ് 2400 പേ​ജു​ള്ള ​നോ​വ​ൽ.



ഇവരെ കൂടാതെ ശോ​ഭി​ത ധു​ലി​പാ​ല, പ്ര​ഭു, അ​ശ്വി​ൻ ക​കു​മ​നു, ലാ​ൽ, പാ​ർ​ഥി​പ​ൻ, റി​യാ​സ് ഖാ​ൻ, മോ​ഹ​ൻ രാ​മ​ൻ, അ​മ​ല പോ​ൾ, കീ​ർ​ത്തി സു​രേ​ഷ്, റാ​ഷി ഖ​ന്ന, സ​ത്യ​രാ​ജ്, ശ​ര​ത്കു​മാ​ർ, ജ​യ​റാം, റ​ഹ്മാ​ൻ, കി​ഷോ​ർ, പ്ര​കാ​ശ് രാ​ജ്, വി​ക്രം പ്ര​ഭു, ജ​യ​ചി​ത്ര എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തുന്നു.

സം​ഗീ​തം എ.​ആ​ർ. റ​ഹ്മാ​ൻ നിർവഹിക്കുന്നു. ഛായാ​ഗ്ര​ഹ​ണം ര​വി വ​ര്‍​മൻ. ഇ​ള​ങ്കോ കു​മാ​ര​വേ​ലാ​ണ് തി​ര​ക്ക​ഥ. മ​ണി​ര​ത്ന​വും ലൈ​ക പ്രൊ‍​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ സെ​പ്റ്റം​ബ​ർ 30ന് ​റി​ലീ​സ് ചെ​യ്യും.