കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സർദാറിന്റെ ട്രെയിലർ പുറത്തുവിട്ടു. പഞ്ചാബിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമിൽ ക്നാനായ വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയുടെയും സർദാറിന്റെയും പ്രണയമാണ് പറയുന്നത്.
സിദ്ധിഖ്, ജാവേദ് ജഫ്റി, ഷറഫുദ്ദീൻ, ബാലു വർഗീസ്, പ്രവീണ, ബാലു വർഗീസ്, സിനിൽ സൈന്നുദ്ദീൻ, ബൈജു, മാല പാർവതി, അഖില ചിപ്പി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
അച്ചിച്ചാ ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവരാണ് സിനിമ നിർമിക്കുന്നത്.