+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​ത്വ​ത്തി​ന്‍റെ ആ​ഘോ​ഷ​വു​മാ​യി നി​വി​ൻ പോ​ളി​യു​ടെ സാ​റ്റ​ർ​ഡേ നൈറ്റ്; ട്രെയിലർ

നി​വി​ന്‍ പോ​ളി​റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം സാ​റ്റ​ര്‍​ഡേ നൈ​റ്റ് ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി. യുവ​ത്വ​വും അ​തിന്‍റെ ആ​ഘോ​ഷ​വു​മാ​ണ് ട്രെ​യി​ല​ര്‍ സ​മ്മാ​നി​ക്
യു​വ​ത്വ​ത്തി​ന്‍റെ ആ​ഘോ​ഷ​വു​മാ​യി നി​വി​ൻ പോ​ളി​യു​ടെ സാ​റ്റ​ർ​ഡേ നൈറ്റ്; ട്രെയിലർ

നി​വി​ന്‍ പോ​ളി-​റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം സാ​റ്റ​ര്‍​ഡേ നൈ​റ്റ് ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി. യുവ​ത്വ​വും അ​തിന്‍റെ ആ​ഘോ​ഷ​വു​മാ​ണ് ട്രെ​യി​ല​ര്‍ സ​മ്മാ​നി​ക്കു​ന്ന​ത്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യ്ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.



ദു​ബാ​യ്‌, ബെം​ഗ​ളൂ​ർ, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നു​ക​ൾ. അ​ജി​ത്ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ് ചിത്രം നി​ർ​മ്മി​ക്കു​ന്ന​ത്. സി​ജു​വി​ൽ​സ​ൻ, സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, ഗ്രേ​സ് ആ​ന്‍റ​ണി, സാ​നി​യ ഇ​യ്യ​പ്പ​ൻ, മാ​ള​വി​ക, പ്ര​താ​പ് പോ​ത്ത​ൻ, ശാ​രി, വി​ജ​യ് മേ​നോ​ൻ, അ​ശ്വി​ൻ മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ന​വീ​ൻ ഭാ​സ്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഛായാഗ്രഹണം അസ്‌ലം പുരയിൽ. ചിത്രം സെപ്റ്റംബർ 30ന് തിയറ്ററിലെത്തും.