+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​മാ​യി ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍

ഓ​ണ​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍. തി​യ​റ്റു​ക​ളി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഒ​ടി​ടി സി​നി​മ ആ​സ്വാ​ദ​ക​ര്‍​ക്ക് ദൃ​ശ്യ
സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​മാ​യി ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍

ഓ​ണ​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍. തി​യ​റ്റു​ക​ളി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഒ​ടി​ടി സി​നി​മ ആ​സ്വാ​ദ​ക​ര്‍​ക്ക് ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​ത്.

ന്നാ ​താ​ന്‍ കേ​സ് കൊ​ട്


കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം ന്നാ ​താ​ന്‍ കേ​സ് കൊ​ട് തി​രു​വോ​ണ​ദി​ന​ത്തി​ല്‍ സ്ട്രീം ​ചെ​യ്യും. ഡി​സ്‌​നി പ്ല​സ് ഹോ​ട്ട് സ്റ്റാ​റി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് സി​നി​മ ആ​സ്വ​ദി​ക്കാം

പാ​പ്പ​ന്‍


സു​രേ​ഷ് ഗോ​പി-​ജോ​ഷി കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം സീ 5​ലാ​ണ് സ്ട്രീ​മിം​ഗ് ന​ട​ത്തു​ക. ഏ​ഴ് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് പാ​പ്പ​ന്‍. എ​ബ്രാ​ഹം മാ​ത്യു മാ​ത്ത​ന്‍ എ​ന്ന ഐ​പി​എ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ക്രാ​ന്ത് റോ​ണ


കി​ച്ച സൂ​ദീ​പി​നെ നാ​യ​ക​നാ​ക്കി അ​നൂ​പ് ഭ​ണ്ഡാ​രി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് വി​ക്രാ​ന്ത് റോ​ണ. മ​ല​യാ​ള​ത്തി​ല്‍ ഡ​ബ്ബ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്രം സീ 5​ലാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം ഡ​ബ്ബ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫാ​ന്റ​സി ആ​ക്ഷ​ന്‍ ചി​ത്ര​മാ​ണ് വി​ക്രാ​ന്ത് റോ​ണ.

ഏ​ക് വി​ല്ല​ന്‍ റി​ട്ടേ​ണ്‍​സ്


ജോ​ണ്‍ എ​ബ്രാ​ഹം നാ​യ​ക​നാ​യെ​ത്തി​യ ഏ​ക് വി​ല്ല​ന്‍ റി​ട്ടേ​ണ്‍​സ് നെ​റ്റ്ഫ്‌​ലി​ക്​സിലൂടെ സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് സ്ട്രീം ​ചെ​യ്യും. മൊ​ഹി​ത് സൂ​രി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ അ​ര്‍​ജു​ന്‍ ക​പൂ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.