+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​സ്ത്ര​ത്തി​ൽ ബേ​ബി ഓ​ൺ ബോ​ർ​ഡ്; ആ​ലി​യ ഭട്ടിന്‍റെ പുതിയ സർപ്രൈസ്

ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​ദ​മ്പ​തി​ക​ളാ​ണ് ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും. ഇ​രു​വ​രും ഒ​ന്നി​ച്ച​ത്തു​ന്ന ചി​ത്രം ബ്ര​ഹ്മാ​സ്ത്ര​യു​ടെ പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ താരം ധ​രി​ച്ച വ​സ്ത്ര​മാ​
വ​സ്ത്ര​ത്തി​ൽ ബേ​ബി ഓ​ൺ ബോ​ർ​ഡ്; ആ​ലി​യ ഭട്ടിന്‍റെ പുതിയ സർപ്രൈസ്

ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​ദ​മ്പ​തി​ക​ളാ​ണ് ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ലി​യ ഭ​ട്ടും. ഇ​രു​വ​രും ഒ​ന്നി​ച്ച​ത്തു​ന്ന ചി​ത്രം ബ്ര​ഹ്മാ​സ്ത്ര​യു​ടെ പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ താരം ധ​രി​ച്ച വ​സ്ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ആ​ലി​യ ധ​രി​ച്ച പി​ങ്ക് ഷ​റാ​റ​യു​ടെ പു​റ​കി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന വ​രി​ക​ളി​ലാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ണ് ഉ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ബേ​ബി ഓ​ണ്‍ ബോ​ര്‍​ഡ് എ​ന്നാ​ണ് വ​സ്ത്ര​ത്തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ആ​രാ​ധാ​ക​രെ കാ​ണി​ക്കു​ന്ന ആ​ലി​യാ​യെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ഹി​ന്ദി,ത​മി​ഴ്,തെ​ലു​ങ്ക്,മ​ല​യാ​ളം,ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം ഇ​റ​ങ്ങു​ന്ന​ത്. ഭ​ര്‍​ത്താ​വ് ര​ണ്‍​ബീ​റും നി​ര്‍​മാ​താ​വ് ക​ര​ണ്‍ ജോ​ഹ​റും വേ​ദി​യി​ല്‍ ആ​ലി​യ​യോ​ടൊ​പ്പ​മു​ണ്ട്.

സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന ബ്ര​ഹ്‌​മാ​സ്ത്ര​യി​ല്‍ അ​മി​താ​ഭ് ബ​ച്ച​ന്‍, മൗ​നി റോ​യ്, നാ​ഗാ​ര്‍​ജു​ന അ​ക്കി​നേ​നി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ഷാ​രൂ​ഖ് ഖാ​ൻ അ​തി​ഥി വേ​ഷ​ത്തി​ലും ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട്.