മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നടിയായിരുന്നു കാവ്യ മാധവന്. അഭിനയത്തില്‍ നിന്നും വിട്ടു നില്ക്കുന്ന കാവ്യ മാധവന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചെന്നൈ നെയില്‍ ആര്‍ടിസ്ട്രി സലൂണ്‍ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് താരത്തിന്റെ ഫാന്‍സ് പേജുകൾ പങ്കുവച്ചിരിക്കുന്നത്. കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് നിറചിരിയോടെ പോസ് ചെയ്യുന്ന കാവ്യയെ ചിത്രത്തില്‍ കാണാം.
കൂടുതല്‍ സുന്ദരിയായി എന്നും സിനിമയിലേക്ക് തിരിച്ചുവരണമെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. സമൂഹമാധ്യമത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഫാന്‍ പേജുകളും ആരാധകരും ഏറ്റെടുക്കാറുണ്ട്.
2016-ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു ചിത്രത്തിന്റെ സംവിധായകന്. 2016 ലാണ് ദിലീപും കാവ്യയും വിവാഹിതരായത്. 2019ല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്.