+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​പ്പ​ന്‍ ഏ​ഴി​ന് ഒ​ടി​ടി​യി​ല്‍

ജോ​ഷി സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം പാ​പ്പ​ന്‍ ഏ​ഴി​ന് ഒ​ടി​ടി​യി​ല്‍ സ്ട്രീം ​ചെ​യ്യും. സീ5 ​പ്ലാറ്റ്ഫോമിലാകും ചി​ത്രം സ്ട്രീം ചെയ്യുക.ക്രൈം ​ത്രി​ല്ല​റാ​യി ഒ​രു​ക്കി​യ ‘പാ​പ്പ​നി​ൽ’
പാ​പ്പ​ന്‍ ഏ​ഴി​ന് ഒ​ടി​ടി​യി​ല്‍

ജോ​ഷി സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം പാ​പ്പ​ന്‍ ഏ​ഴി​ന് ഒ​ടി​ടി​യി​ല്‍ സ്ട്രീം ​ചെ​യ്യും. സീ5 ​പ്ലാറ്റ്ഫോമിലാകും ചി​ത്രം സ്ട്രീം ചെയ്യുക.ക്രൈം ​ത്രി​ല്ല​റാ​യി ഒ​രു​ക്കി​യ ‘പാ​പ്പ​നി​ൽ’ നീ​ത പി​ള്ള, നൈ​ല ഉ​ഷ, ആ​ശ ശ​ര​ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്, വി​ജ​യ​രാ​ഘ​വ​ൻ, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ൻ, തു​ട​ങ്ങി വ​മ്പ​ൻ താ​ര നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് സു​രേ​ഷ് ഗോ​പി​യും ഗോ​കു​ലും ഒ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ഇ​ഫാ​ർ മീ​ഡി​യ​യു​ടെ​യും ബാ​ന​റി​ൽ ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യും റാ​ഫി മ​തി​ര​യും ചേ​ർ​ന്ന് പാ​പ്പ​ൻ നി​ർ​മി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ആ​ർ​ജെ ഷാ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, സ​ഹ​നി​ർ​മാ​ണം സു​ജി​ത് ജെ ​നാ​യ​ർ, ഷാ​ജി.‌