+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന​സി​ക പീ​ഡ​നം; അ​മ​ല പോ​ളിന്‍റെ പ​രാ​തി​യി​ല്‍ മു​ന്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍

മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ന​ടി അ​മ​ല പോ​ളിന്‍റെ പ​രാ​തി​യി​ല്‍ മു​ന്‍ കാ​മു​ക​ന്‍ ഭ​വ്‌​നി​ന്ദ​ര്‍ സിം​ഗ് അ​റ​സ്റ്റി​ല്‍. ത​ന്നെ ഭീ​ഷ​ണി​പെ
മാ​ന​സി​ക പീ​ഡ​നം; അ​മ​ല പോ​ളിന്‍റെ പ​രാ​തി​യി​ല്‍ മു​ന്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍

മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ന​ടി അ​മ​ല പോ​ളിന്‍റെ പ​രാ​തി​യി​ല്‍ മു​ന്‍ കാ​മു​ക​ന്‍ ഭ​വ്‌​നി​ന്ദ​ര്‍ സിം​ഗ് അ​റ​സ്റ്റി​ല്‍. ത​ന്നെ ഭീ​ഷ​ണി​പെ​ടു​ത്തി​യെ​ന്നും വ​ഞ്ചി​ച്ചു​വെ​ന്നുമാണ് നടിയുടെ പരാതി. ‌

വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകൻ കൂടിയായ ഭവ്നിന്ദറിനെ അറസ്റ്റ് ചെയ്തത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും മാ​ന​സി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ജീ​വി​ത​ത്തി​ല്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യെ​ന്നും ന​ടി ആ​രോ​പി​ക്കു​ന്നു. 2020 ന​വം​ബ​റി​ലാ​ണ് ഭ​വ്‌​നി​ന്ദ​റി​നെ​തി​രെ ന​ടി ചെ​ന്നൈ ഹൈ​ക്കോ​ട​തി മാ​ന​ന​ഷ്ട കേ​സ് ഫ​യ​ല്‍ ചെ​യ്തത്.


2018ല്‍ ​സ്വ​കാ​ര്യ​മാ​യി ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന രീ​തി​യി​ല്‍ തെ​റ്റാ​യി പ്ര​ച​രി​പ്പി​ച്ചെ​ന്നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ഭ​വ്‌​നി​ന്ദ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.



അ​മ​ല പോ​ളും ഭ​വ്‌​നി​ന്ദ​ര്‍ സിം​ഗും സി​നി​മ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ത​ന്‍റെ ഫ​ണ്ടു​ക​ളും സ്വ​ത്തു​ക്ക​ളും ദു​രു​പ​യോ​ഗം ചെ​യ്ത് മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യി ഭ​വ്‌​നി​ന്ദ​ര്‍ ത​ന്നെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി​യെ​ന്ന് അ​മ​ല പോ​ള്‍ പ​റ​യു​ന്നു.

തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കാ​നാ​യി ഫോ​ട്ടോ​ഷൂ​ട്ടി​നെ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ പ്ര​ച​രി​പ്പി​ച്ചെ​ന്നും ന​ടി ആ​രോ​പി​ച്ചു. 2020 മാ​ര്‍​ച്ചി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത രാ​ജ​സ്ഥാ​നി വ​ധൂ​വ​ര​ന്മാ​രു​ടെ വേ​ഷ​ത്തി​ല്‍ ഇ​രു​വ​രും നി​ല്‍​ക്കു​ന്ന ചി​ത്രം ഭ​വ്‌​നി​ന്ദ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

അ​മ​ല വി​വാ​ഹി​ത​യാ​യെ​ന്ന വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ. അ​വ ഫോ​ട്ടോ​ഷൂ​ട്ടി​ന് എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണെ​ന്ന് ന​ടി വ്യ​ക്ത​മാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ഭ​വ്‌​നി​ന്ദ​ര്‍ അ​വ നീ​ക്കം ചെ​യ്തു. ചി​ത്ര​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും വി​വാ​ഹ​ചി​ത്ര​മെ​ന്ന ത​ര​ത്തി​ല്‍ നി​ര​വ​ധി പേ​ര് അ​ത് ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.

നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്‍യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്നിന്ദറെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, പൃഥ്വിരാജിന്‍റെ ആടുജീവിതം എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.