+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ച്ഛ​ൻ-മ​ക​ൻ ക​ഥ​യു​മാ​യി മോ​ഹ​ൻലാ​ലി​ന്‍റെ തെ​ലു​ങ്ക് ചി​ത്രം വൃ​ഷ​ഭ

അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള സ്‌​നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന വൃ​ഷ​ഭ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ക​രാ​റി​ല്‍ ഒ​പ്പ് വ​ച്ച് മോ​ഹ​ന്‍​ലാ​ല്‍. പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി ഒ​രു​ക്
അ​ച്ഛ​ൻ-മ​ക​ൻ  ക​ഥ​യു​മാ​യി മോ​ഹ​ൻലാ​ലി​ന്‍റെ തെ​ലു​ങ്ക് ചി​ത്രം വൃ​ഷ​ഭ

അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള സ്‌​നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന വൃ​ഷ​ഭ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ക​രാ​റി​ല്‍ ഒ​പ്പ് വ​ച്ച് മോ​ഹ​ന്‍​ലാ​ല്‍. പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി ഒ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​ന്ദ​കു​മാ​റാ​ണ്.

മ​ല​യാ​ളം,ഹി​ന്ദി,ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ മൊ​ഴി​മാ​റ്റി​യും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. മോ​ഹ​ന്‍​ലാ​ലി​നെ കൂ​ടാ​തെ തെ​ലു​ങ്കി​ല്‍ നി​ന്നും മ​റ്റൊ​രു സൂ​പ്പ​ര്‍ താ​രം കൂ​ടി ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും. അ​ച്ഛ​ന്‍ വേ​ഷ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ക്കും.

കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍​ക്കും ആ​ക്ഷ​നും ഈ ​ചി​ത്ര​ത്തി​ല്‍ വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ടാ​കും. ബി​ഗ് ബ​ജ​റ്റി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്രം എ​വി​എ​സ് സ്റ്റു​ഡി​യോ​സിന്‍റെ ബാ​ന​റി​ല്‍ അ​ഭി​ഷേ​ക് വ്യാ​സ്,പ്ര​വീ​ര്‍ സിം​ഗ്,ശ്യാം ​സു​ന്ദ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കും.