പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ പണിപ്പുരയിലാണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യം മൂന്ന് ഏതായാലും വരും. അതിന്റെ പണിപുരയിലാണ്. ആശയങ്ങളും കാര്യങ്ങളുമൊക്കെയായിട്ടിരിക്കുന്നു. ആന്റണി പറഞ്ഞു. അമ്മ അസോസിയേഷനും സ്വകാര്യചാനലും നടത്തിയ ഷോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസിന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്.