+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

50കോ​ടി ക്ല​ബ്ബി​ല്‍ ക​യ​റി ക​ള്ള​ന്‍; വ​ന്‍ വി​ജ​യ​വു​മാ​യി ന്നാ ​താ​ന്‍ കേ​സ് കൊ​ട്

കു​ഞ്ചാ​ക്കോ ബോ​ബന്‍റെ ക​രി​യ​റി​ലെ മ​റ്റൊ​രു സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്രം. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഗം​ഭീ​ര പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ചി​ത്രം 50 കോ
50കോ​ടി ക്ല​ബ്ബി​ല്‍ ക​യ​റി ക​ള്ള​ന്‍; വ​ന്‍ വി​ജ​യ​വു​മാ​യി ന്നാ ​താ​ന്‍ കേ​സ് കൊ​ട്

കു​ഞ്ചാ​ക്കോ ബോ​ബന്‍റെ ക​രി​യ​റി​ലെ മ​റ്റൊ​രു സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്രം. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഗം​ഭീ​ര പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ചി​ത്രം 50 കോ​ടി ക്ല​ബ്ബി​ല്‍ കയറിയ വി​വ​രം അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 11നാ​ണ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​യ​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ന്നെ ചി​ത്രം 25 കോ​ടി നേ​ടി​യി​രു​ന്നു. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍.നാ​ട്ടു​ഭാ​ഷ​യു​ടെ ത​നി​മ​കൊ​ണ്ടും പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണ​ശൈ​ലി കൊ​ണ്ടും പ്രേ​ക്ഷ​ക​നെ പി​ടി​ച്ചി​രു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ചിത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



കോ​ഴു​മ്മ​ല്‍ രാ​ജീ​വ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഗാ​യ​ത്രി ശ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക. വി​ന​യ് ഫോ​ര്‍​ട്ട്, സൈ​ജു കു​റു​പ്പ്, ജാ​ഫ​ര്‍ ഇ​ടു​ക്കി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍, ക​ന​കം കാ​മി​നി ക​ല​ഹം തു​ട​ങ്ങി​യ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് 'ന്നാ ​താ​ന്‍ കേ​സ് കൊ​ട്'.

എ​സ്.​ടി. കെ ​ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് 'ന്നാ ​താ​ന്‍ കേ​സ് കൊ​ട്' നി​ര്‍​മി​ക്കു​ന്ന​ത്. രാ​കേ​ഷ് ഹ​രി​ദാ​സ് ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് മ​നോ​ജ് ക​ണ്ണോ​ത്ത്.