+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ന്ത​ര​ത​ല​ത്തി​ലേ​ക്കു​യ​രാ​ൻ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ; ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ദു​ബാ​യ് ഓ​ഫീ​സ് തു​റ​ന്നു

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള പ്രേ​ക്ഷ​ക​രി​ലേ​ക്കും മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​ക​ള്‍ എ​ത്തി​ക്കാ​നൊ​രു​ങ്ങി ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന
രാ​ജ്യ​ന്ത​ര​ത​ല​ത്തി​ലേ​ക്കു​യ​രാ​ൻ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ; ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ദു​ബാ​യ് ഓ​ഫീ​സ് തു​റ​ന്നു

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള പ്രേ​ക്ഷ​ക​രി​ലേ​ക്കും മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​ക​ള്‍ എ​ത്തി​ക്കാ​നൊ​രു​ങ്ങി ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ് ദു​ബാ​യി​ല്‍ പു​തി​യ ആ​സ്ഥാ​നം തു​റ​ന്നു.

ദു​ബാ​യി​ലെ പു​തി​യ ഓ​ഫീ​സി​നൊ​പ്പം ത​ന്നെ ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ് സി​നി​മാ വി​ത​ര​ണ​രം​ഗ​ത്തേ​ക്ക് കൂ​ടി പ്ര​വേ​ശി​ക്കു​ക​യാ​ണ്. യു​എ​ഇ​യി​ലെ സി​നി​മാ വി​ത​ര​ണ ക​മ്പ​നി​യാ​യ ഫാ​ര്‍​സ് സി​നി​മാ​സു​മാ​യാ​ണ് ആ​ശീ​ര്‍​വാ​ദ് കൈ​കോ​ര്‍​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​നം രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മ്പോ​ള്‍ ദു​ബാ​യാ​യി​രി​ക്കും അ​തി​ന്‍റെ ഹ​ബ്ബെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ചൈ​നീ​സും പോ​ര്‍​ച്ചു​ഗീ​സും ഉ​ള്‍​പ്പെ​ടെ 20 ഭാ​ഷ​ക​ളി​ല്‍ ഡ​ബ്ബ് ചെ​യ്‌​തോ സ​ബ്‌​ടൈ​റ്റി​ല്‍ ന​ല്‍​കി​യോ ബ​റോ​സ് പു​റ​ത്തി​റ​ക്കാ​നാ​ണ് ല​ക്ഷ്യം. എ​മ്പു​രാ​ന്‍ അ​ട​ക്കം ഇ​നി വ​രു​ന്ന മി​ക്ക ചി​ത്ര​ങ്ങ​ളും ര​ണ്ടി​ലേ​റെ ഭാ​ഷ​ക​ളി​ലാ​യി​രി​ക്കും നി​ര്‍​മി​ക്കു​ക. തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും വ​രു​ന്ന വൃ​ഷ​ഭം എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും.



""ആ​ശീ​ര്‍​വാ​ദി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ശ​ക്തി​യും ബു​ദ്ധി​യും ആന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇതുവരെ ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ് 32 ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ചു. ഈ ​ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ഞാ​ന്‍ അ​ഭി​ന​യി​ച്ചു​വെ​ന്ന​താ​ണ് ആ​ശീ​ര്‍​വാ​ദും ആ​ന്‍റ​ണി​യും ഞാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര​നി​ര്‍​മാ​ണ​ത്തി​ലു​പ​രി വി​ത​ര​ണ തി​യ​റ്റ​ര്‍ ശൃം​ഖ​ല​യു​മു​ണ്ട്. ന​ല്ല​സി​നി​മ​ക​ള്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ ബ​ജ​റ്റ് ത​ട​സ്സ​മാ​കാ​ന്‍ പാ​ടി​ല്ല. അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ അ​ത് സി​നി​മ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കും. അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് മ​ര​ക്കാ​ര്‍.

സി​നി​മ​ക​ള്‍ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​ത്ര​മാ​കുന്ന കാ​ല​വും ക​ഴി​യു​ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ് ആ​ശീ​ര്‍​വാ​ദിന്‍റെ ബ​റോ​സ് എ​ന്ന ത്രീ​ഡി ചി​ത്രം ഇ​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ബ​റോ​സ് പോ​ര്‍​ച്ചു​ഗീ​സ്, ചൈ​നീ​സ് ഉ​ള്‍​പ്പെ​ടെ 15 മു​ത​ല്‍ 20 ഭാ​ഷ​ക​ളി​ലേ​ക്ക് ഡ​ബ്ബ് ചെ​യ്ത് സ​ബ് ടൈ​റ്റി​ലോ​ടു​കൂ​ടി പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.

ഇ​ത് വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ആ​ശീ​ര്‍​വാ​ദി​ന് സ്വ​ന്ത​മാ​യി ശൃം​ഖ​ല സ്ഥാ​പി​ക്ക​ണം. എ​ല്ലാ​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​ന്‍ സി​നി​മ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബി​സി​ന​സ് സം​രം​ഭ​ക​രു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടാ​ണ് ആ​ശീ​ര്‍​വാ​ദ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

യു.​എ.​ഇ.​യി​ല്‍ ഫാ​ര്‍​സ് ഫി​ലിം​സി​ന്‍റെ സ്ഥാ​പ​ക​ന്‍ അ​ഹ​മ്മ​ദ് ഗോ​ല്‍​ഷി​നു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി ചേ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. അ​ത് തു​ട​രും. ബ​റോ​സിന്‍റെ പ്രൊ​ഡ​ക്ഷ​നു​ശേ​ഷം ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത് എ​മ്പു​രാ​ന്‍ ആ​ണ്. അ​തി​നു​ശേ​ഷം ര​ണ്ടോ മൂ​ന്നോ ചി​ത്ര​ങ്ങ​ള്‍​കൂ​ടി​യു​ണ്ടാ​കും.''-​മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു.