+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ണി റോ​സി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍ ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍

ത​മി​ഴ് നാ​ട്ടി​ലെ ഒ​രു ആ​രാ​ധ​ക​ന്‍ ത​നി​ക്കാ​യി ക്ഷേ​ത്രം പ​ണി​തെ​ന്ന് ന​ടി ഹ​ണി റോ​സ്. തന്‍റെ ആ​ദ്യ ചിത്രം ബോ​യ്ഫ്ര​ണ്ട് മു​ത​ല്‍ ഇ​ന്നു​വ​രെ ആ ആ​രാ​ധ​കന്‍റെ സ്‌​നേ​ഹം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന
ഹ​ണി റോ​സി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍ ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍

ത​മി​ഴ് നാ​ട്ടി​ലെ ഒ​രു ആ​രാ​ധ​ക​ന്‍ ത​നി​ക്കാ​യി ക്ഷേ​ത്രം പ​ണി​തെ​ന്ന് ന​ടി ഹ​ണി റോ​സ്. തന്‍റെ ആ​ദ്യ ചിത്രം ബോ​യ്ഫ്ര​ണ്ട് മു​ത​ല്‍ ഇ​ന്നു​വ​രെ ആ ആ​രാ​ധ​കന്‍റെ സ്‌​നേ​ഹം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും ഹ​ണി വ്യ​ക്ത​മാ​ക്കി. ഒ​രു ചാ​ന​ല്‍ ഷോ​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

ത​മി​ഴ് ആ​രാ​ധ​ക​നാ​ണ് താ​ര​ത്തി​ന്‍റെ പേ​രി​ല്‍ ക്ഷേ​ത്രം പ​ണി​ത​ത്. ആ​ദ്യ സി​നി​മ​യാ​യ ബോ​യ് ഫ്ര​ണ്ട് മു​ത​ല്‍ സ്ഥി​ര​മാ​യി ഫോ​ണി​ല്‍ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കും. പാ​ണ്ടി എ​ന്ന് വി​ളി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ടം. വ​ര്‍​ഷ​ങ്ങ​ളാ​യി കൂ​ടെ നി​ല്‍​ക്കു​ന്ന​ത് അ​ത്ഭു​ത​മാ​ണെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു.



എ​ല്ലാ പി​റ​ന്നാ​ളി​നും അ​ദ്ദേ​ഹം വി​ളി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടു​കാ​ര്‍​ക്ക് പാ​യ​സം കൊ​ടു​ക്കു​മെ​ന്നും ഒ​രു പ്ര​ത്യേ​ക സ്നേ​ഹ​മു​ള്ള മ​നു​ഷ്യ​നാ​ണ് പാ​ണ്ടി​യെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു.

2005ല്‍ ​റി​ലീ​സ് ചെ​യ്ത ബോ​യ് ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഹ​ണി റോ​സ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 'അ​ക്വാ​റി​യം' എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​റാ​ണ് ഇ​നി റി​ലീ​സ് ചെ​യ്യാ​നു​ള്ള ഹ​ണി റോ​സ് ചി​ത്രം.