അബ്രാമിനെയും സുഹാനയെയും ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ആര്യന് ഖാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഫോട്ടോയുടെ താഴെ ഷാരുഖ് ഖാന് ഇട്ട കമന്റും ആരാധകര്‍ ഏറ്റെടുത്തു.
ഈ ചിത്രങ്ങള്‍ എന്റെ അടുത്തില്ലല്ലോ. എനിക്കും തരൂ ഈ ചിത്രങ്ങള്‍ എന്നാണ് ഷാരുഖ് ഖാന് കുറിച്ചത്. സഹോദരസ്നേഹം എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്.
ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസിനു ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു താരം. ഒരു വർഷത്തിനു ശേഷം ആര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന പോസ്റ്റ് കൂടിയാണിത്.