+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു പോത്തും ഒരായിരം മനുഷ്യരും; ജല്ലിക്കെട്ടിന്‍റെ ടീസർ എത്തി

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ജല്ലിക്കെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വിരണ്ടോടുന്ന പോത്തിനെ പിടികൂടാൻ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്നതാണ് ടീസറിൽ. ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്ത
ഒരു പോത്തും ഒരായിരം മനുഷ്യരും; ജല്ലിക്കെട്ടിന്‍റെ ടീസർ എത്തി

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ജല്ലിക്കെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വിരണ്ടോടുന്ന പോത്തിനെ പിടികൂടാൻ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്നതാണ് ടീസറിൽ. ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രധാന താരങ്ങളാരും ടീസറിൽ ഇല്ല.

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്ന് പോത്ത് കയറു പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കട്ട് പറയുന്നത്. ഗീരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തോമസ് പണിക്കറാണ് ചിത്രത്തിന്‍റെ നിർമാണം.